Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബശ്രീ തൊഴിൽമേള...

കുടുംബശ്രീ തൊഴിൽമേള ഇന്ന‌്

text_fields
bookmark_border
കുടുംബശ്രീ തൊഴിൽമേള ഇന്ന‌് കോഴിക്കോട‌്: കുടുംബശ്രീ മുഖേന കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പാക്കുന്ന തൊഴിൽമേള 'ഇൻസ‌്പെയർ 2018' ശനിയാഴ‌്ച മീഞ്ചന്ത ഗവ. ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളജിൽ രാവിലെ 10ന‌് ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ‌്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സമിതി ചെയർമാൻ എം. രാധാകൃഷ‌്ണൻ അധ്യക്ഷത വഹിക്കും. വിവിധ സ്വകാര്യ തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. ജില്ലയിൽ 18നും 35നുമിടയിൽ പ്രായമുള്ള എസ‌്.എസ‌്.എൽ.സി യോഗ്യതയുള്ളവർക്കാണ് മേള സംഘടിപ്പിക്കുന്നത‌്. 30 കമ്പനികളിൽ നിന്ന് 1000ത്തിലധികം ഒഴിവുകൾ റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. രജിസ‌്ട്രേഷൻ രാവിലെ ഒമ്പതിന‌് തുടങ്ങും. കുടുംബശ്രീ ജില്ല മിഷൻ ഓഫിസർ പി.സി. കവിത, അസി. കോഓഡിനേറ്റർ ടി. ഗിരീഷ‌് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story