Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:20 AM GMT Updated On
date_range 23 March 2018 5:20 AM GMTജലായനം ടൂറിസം പദ്ധതിക്ക് നാളെ തുടക്കം
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷെൻറയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ ജലായനം ടൂറിസം പദ്ധതിക്ക് ശനിയാഴ്ച തുടക്കമാവും. ചാലിയാർ, മാമ്പുഴ, കടലുണ്ടി പുഴകളിലൂടെയുള്ള യാത്രയും പുഴകളുടെ തീരങ്ങളിലെ ഗ്രാമീണസൗന്ദര്യം ആസ്വദിക്കലുമാണ് ജലായനം ടൂറിസം പദ്ധതിയുടെ ലക്ഷ്യെമന്ന് ജില്ല കലക്ടർ യു.വി. ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒളവണ്ണ കമ്പിളിപ്പറമ്പ് മാമ്പുഴ ഫാം ടൂറിസം സെൻററിൽ ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനൃം െചയ്യും. ചടങ്ങിൽ എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. മാമ്പുഴ ഫാം അക്വാപോണിക്സ് സെൻറർ വി.കെ.സി. മമ്മത്കോയ ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാരികളെ ആകർഷിച്ച് തദ്ദേശിയരുടെ വരുമാനം വർധിപ്പിക്കുകയും െതാഴിൽരഹിതർക്കും കർഷകർക്കും വനിതകൾക്കും തൊഴിലവസരമൊരുക്കുകയുമാണ് ജലായനം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബ്ലോക്ക് പഞ്ചായത്തും യുവസംരംഭകരും ചേർന്നാണ് മാതൃകാ ഫാം ഒരുക്കിയത്. ഫാമിനോട് ചേർന്ന തുരുത്തിൽ ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ട വിവധ കളികളും നടത്തും. മാമ്പുഴയിൽ ജലയാത്ര നടത്തുന്നവർക്ക് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാം. ഉത്തരവാദിത്ത ടൂറിസത്തിെൻറ ജില്ലയിലെ പദ്ധതികളുടെ തുടക്കം കൂടിയാണ് ജലായനം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഒാഡിനേറ്റർ രൂപഷ് കുമാർ, ജില്ല കോഒാഡിനേറ്റർ ഒ.പി. ശ്രീകല ലക്ഷ്മി എന്നിവരും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story