Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവാസ്​ ഇൻഷുറൻസ്​...

ആവാസ്​ ഇൻഷുറൻസ്​ പദ്ധതി: ജില്ലയിൽ 20000ലേറെ പേർ രജിസ്​റ്റർ ചെയ്തു

text_fields
bookmark_border
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആവിഷ്കരിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'ആവാസി'ൽ ജില്ലയിൽ ഇതുവരെ 20000ൽപരം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. സൗജന്യമായ ഈ പദ്ധതിയിൽ 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചേരാം. അംഗങ്ങളായവർക്ക് പ്രതിവർഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് സിറ്റി മേഖലകളിൽ രജിസ്േട്രഷൻ നടന്നുവരുന്നുണ്ട്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തൊഴിലാളികൾ ഉടനെ രജിസ്േട്രഷൻ എടുക്കണമെന്നും തൊഴിലുടമകൾ മുഴുവൻ തൊഴിലാളികളേയും പദ്ധതിയിൽ ചേർക്കണമെന്നും ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) ബാബു കാനപ്പള്ളി അറിയിച്ചു. ഫോൺ : 0495 2370538 ഏകദിന പരിശീലനം കോഴിക്കോട്: ലോക ജലദിനത്തോടനുബന്ധിച്ച് പൂനൂർ പുഴ നവീകരണത്തിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഹരിത കേരള മിഷൻ, ജില്ല മണ്ണ് സംരക്ഷണ ഓഫിസ്, സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. 22ന് ജെ.ഡി.ടി ഇസ്ലാം നഴ്സിങ് കോളജ്് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് പരിപാടി ആരംഭിക്കും. 23ന് പൂനൂർ സീന ഓഡിറ്റോറിയത്തിലും പരിശീലന പരിപാടി നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story