Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിഷാരികാവ് കാളിയാട്ട...

പിഷാരികാവ് കാളിയാട്ട മഹോത്സവം 23ന് കൊടിയേറും

text_fields
bookmark_border
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം മാർച്ച് 23 മുതൽ 30 വരെ നടക്കും. ഉത്സവത്തി​െൻറ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടിയേറ്റ ദിവസം നടക്കുന്ന ശീവേലിക്കുശേഷം ഉച്ചയോടെ അവകാശവരവുകൾ ക്ഷേത്രത്തിലെത്തും. വലിയവിളക്കുവരെ മൂന്നുനേരം തിടമ്പ് എഴുന്നെള്ളിച്ച് കാഴ്ച ശീവേലി ഉണ്ടാകും. 29ന് വലിയവിളക്ക് ദിവസം വൈവിധ്യത്തി​െൻറ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. കാലത്ത് മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവ്, വൈകുന്നേരം മൂന്നുമുതൽ താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാ​െൻറ അരങ്ങോല വരവ്, കൊല്ലത്ത് അരയ​െൻറ വെള്ളിക്കുട വരവ്, കൊല്ല​െൻറ തിരുവായുധം വരവ്, മറ്റ് അവകാശവരവുകൾ ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്കുശേഷം പുറത്തെഴുന്നള്ളിപ്പ്. സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗല്ഭ വാദ്യക്കാരുടെ രണ്ടു പന്തി മേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ വാളകം കൂടും. 30നാണ് പ്രശസ്തമായ കാളിയാട്ടം. അപൂർവമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകളാണിവ. വൈകുന്നേരം കൊല്ലത്ത് അരയ​െൻറയും വേട്ടുവരുടെയും തണ്ടാതെയ്യം വരവുകൾ, മറ്റ് അവകാശവരവുകൾ എന്നിവ ക്ഷേത്രത്തിലെത്തും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ് പാലച്ചുവട്ടിലേക്കു നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷം വിദഗ്ധ മേളക്കാരുടെ പാണ്ടിമേളത്തിനു ശേഷം ക്ഷേത്ര കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി വാളകം കൂടും. നഗരസഭ ചെയർമാൻ കെ. സത്യൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, ഇളയിടത്ത് വേണുഗോപാൽ, ഇ.എസ്. രാജൻ, യു.വി. കുമാരൻ. വി.പി. ഭാസ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story