Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീകള്‍ മാത്രമുള്ള...

സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ആക്രമണം

text_fields
bookmark_border
ഉള്ള്യേരി: തെരുവത്തുകടവിനു സമീപം പൊതുവയല്‍കുനി നാസറി​െൻറ വീട്ടില്‍ ആക്രമണം. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറില്‍ ഇരുമ്പ് ഉപയോഗിച്ച് കുത്തിവരക്കുകയും മുറ്റത്ത് പാകിയ ഇൻറര്‍ലോക്ക് ഇളക്കിമാറ്റുകയും ചെയ്തു. വീടിനു പുറത്തുണ്ടായിരുന്ന വസ്ത്രങ്ങളും ബള്‍ബുകളും കിണറ്റിലെറിയുകയും ചെടികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസിയായ നാസറി​െൻറ വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 12 മണിക്കുശേഷമാണ് ആക്രമണം നടന്നത്. അത്തോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനുശോചിച്ചു ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്‌ അംഗം ടി.എം. ശിവദാസ​െൻറ നിര്യാണത്തില്‍ പുത്തഞ്ചേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെരുക്കാവില്‍ അധ്യക്ഷത വഹിച്ചു. എ.കെ. മണി, ഉള്ളൂര്‍ ദാസൻ, പി. ഷാജി, സി.കെ. രാമന്‍കുട്ടി, സന്തോഷ്‌ പുതുക്കേംപുറം, കെ.എം. അനൂപ്കുമാർ, എം.എം. ബാബു, കെ. അബൂബക്കർ, ഇ.എം. ബഷീർ, എ.കെ. ലിനീഷ്, നിധീഷ്, സി. അജിത, എൻ.എം. ബലരാമൻ, രാജന്‍ കേളോത്ത്, രാജന്‍ കക്കാട്ട്, എ. ജയപ്രകാശ്, കെ.എം. ശ്രീനു എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story