Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂർ മണ്ഡലം...

മേപ്പയൂർ മണ്ഡലം കോൺഗ്രസ്​ സമ്പൂർണ സമ്മേളനം ഇന്നു തുടങ്ങും

text_fields
bookmark_border
മേപ്പയൂർ: മേപ്പയൂർ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനം വിവിധങ്ങളായ പരിപാടികളും സമ്മേളനങ്ങളുമായി ബുധനാഴ്ച മുതൽ 26 വരെയുള്ള ദിവസങ്ങളിൽ മേപ്പയൂരിൽ നടക്കും. ബുധനാഴ്ച കൊടിമര ജാഥ നരക്കോട് നമ്പുടികണ്ടി ബാലൻ കിടാവി​െൻറ ശവകുടീരത്തിൽവെച്ച് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൂക്കോട്ട് ബാബുരാജ് ഉദ്ഘാടനം ചെയ്യും. പതാകജാഥ വിളയാട്ടൂരിലെ കുനിയിൽ സി.കെ. പ്രഭാകരക്കുറുപ്പി​െൻറ ശവകുടീരത്തിൽവെച്ച് പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.കെ. സീതി ഉദ്ഘാടനം ചെയ്യും. മണ്ഡലം വൈസ് പ്രസിഡൻറ് ബാലൻ നായരുടെയും ആർ.കെ. ഗോപാല​െൻറയും നേതൃത്വത്തിൽ വരുന്ന ജാഥകൾ മേപ്പയൂരിൽ സംഗമിച്ച് പ്രമുഖ സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്വീകരിച്ച് സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ. അശോകൻ, ജനറൽ കൺവീനർ സി.പി. നാരായണൻ, ട്രഷറർ ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story