Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടിയത്തൂർ മണ്ഡലത്തിലെ...

കൊടിയത്തൂർ മണ്ഡലത്തിലെ കോൺഗ്രസ്​ പടലപ്പിണക്കങ്ങൾക്ക്​ പരിഹാരമായി

text_fields
bookmark_border
കൊടിയത്തൂർ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കൊടിയത്തൂർ മണ്ഡലത്തിൽ കോൺഗ്രസിൽ നിലനിന്നിരുന്ന പടലപ്പിണക്കങ്ങൾക്ക് താൽക്കാലിക വിരാമം. മണ്ഡലത്തിലെ മുഴുവൻ നേതാക്കളും അണിനിരന്ന ജനറൽ ബോഡി യോഗം ഐക്യ പ്രതിജ്ഞ ചൊല്ലി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു രൂപംനൽകി. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. െസക്രട്ടറി വിനോദ് പടനിലം മുഖ്യപ്രഭാഷണം നടത്തി. മോയൻ കൊളക്കാടൻ, സി.ജെ. ആൻറണി, മുൻ മണ്ഡലം പ്രസിഡൻറ് എം. സിറാജുദ്ദീൻ, പി. ഉപ്പേരൻ, സി.ടി. അഹമ്മദ് കുട്ടി, മുനീർ, കെ.പി. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖി​െൻറ നിർദേശമനുസരിച്ച് ഡി.സി.സി ജന. െസക്രട്ടറിമാരായ വിനോദ് പടനിലം, ദിനേശ് പെരുമണ്ണ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പൂർണ വിരാമമായതെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story