Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്നശ്ശേരിയിൽ...

അന്നശ്ശേരിയിൽ നിർത്തിയിട്ട ബസുകളുടെ ഗ്ലാസുകൾ തകർത്തു

text_fields
bookmark_border
അത്തോളി: അന്നശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന അഞ്ച് ബസുകളുടെ ഗ്ലാസുകൾ തകർത്തു. അൽബ, തമ്പുരാൻ, എം.പി.ജി, പൗർണമി, എടക്കരയിലുള്ള വിക്ടറി എന്നീ ബസുകളുടെ ഗ്ലാസുകളാണ് ഞായറാഴ്ച രാത്രി തകർത്തത്. ബസുകൾ ട്രിപ് കഴിഞ്ഞ് അന്നശ്ശേരി പാലത്തിന് സമീപം നിർത്തിയിട്ടതായിരുന്നു. എല്ലാ ബസുകളുടെയും മുൻഭാഗത്തെ ഗ്ലാസാണ് തകർക്കപ്പെട്ടത്. ബസുകളുടെ ഗ്ലാസുകൾ തകർത്തതിൽ പ്രതിഷേധിച്ച് അന്നശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന മറ്റു ബസുകൾ തിങ്കളാഴ്ച ഓടിയില്ല. ബസുകളോടാത്തതിനാൽ ഈ റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി. എലത്തൂർ എസ്.ഐ മുരളീധര​െൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story