Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂഹിക വിരുദ്ധരുടെ...

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ചേളന്നൂരിൽ പൊതുമുതൽ നശിപ്പിക്കുന്നു

text_fields
bookmark_border
ചേളന്നൂർ: ഏേഴആറിലും സമീപപ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇരുട്ടി​െൻറ മറവിൽ പൊതുമുതൽ ഉൾപ്പെെടയുള്ളവ നശിപ്പിക്കുന്നു. പാലത്ത് സ്വദേശി ഫാജിഷി​െൻറ മൊബൈൽ ഷോപ്പി​െൻറ പുറത്ത് പ്രദർശിപ്പിച്ച ചില്ല് അലമാര റോഡിലേക്ക് എറിഞ്ഞുതകർത്തതിനു പിറ്റേദിവസം കെ.എസ്.ഇ.ബിയുെട ഫ്യൂസും തകർത്തു. നേരം ഇരുട്ടുന്നതോടെ പ്രദേശത്ത് മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. കാക്കൂർ എസ്.െഎ കെ.കെ. ആഗേഷ് സ്ഥലത്തെത്തി പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. പള്ളിപ്പൊയിൽ ഭാഗത്ത് മദ്യവിൽപനയും മയക്കുമരുന്ന് ഉപയോഗവും വർധിച്ചുവരുന്നതായി നേരത്തെ പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story