Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ഇ ഡിവിഷന്‍...

ജില്ല ഇ ഡിവിഷന്‍ ഫൈനല്‍ ഇന്ന്

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ ഇ ഡിവിഷന്‍ ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകീട്ട് നാലിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ക്രസൻറ് ഫുട്ബാള്‍ അക്കാദമിയും റെയില്‍വ്യൂ സ്‌പോര്‍ട്‌സ് ക്ലബുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഞായറാഴ്ച നടന്ന സി ഡിവിഷന്‍ മത്സരത്തില്‍ ജില്ല പൊലീസും ബി.എസ്.എൻ.എല്‍ ഫുട്ബാള്‍ ടീമും ഓരോ ഗോൾ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ സോയൂസ് കിണാശ്ശേരി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലിബറല്‍ സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. 20ന് നടക്കുന്ന സി ഡിവിഷന്‍ സെമിഫൈനല്‍ മത്സരങ്ങളില്‍ ജില്ല പൊലീസ് ടീം, ജൂനിയര്‍ യൂത്ത്‌സിനെയും നല്ലളം ഫുട്ബാള്‍ അക്കാദമി, സാമൂതിരി ഹയർ സെക്കന്‍ഡറി സ്‌കൂളിനെയും നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story