Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ സ്​റ്റേഡിയത്തിന്​ സമീപം തീപിടിത്തം

text_fields
bookmark_border
മെഡിക്കൽ കോളജ് സ്റ്റേഡിയത്തിനു സമീപം തീപിടിത്തം കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിനു സമീപം തീപിടിത്തം. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തീപിടിത്തം. പുതുതായി നിർമിക്കുന്ന ഫ്ലാറ്റിനുവേണ്ടി മുറിച്ചുമാറ്റിയ ഉണക്കമരങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. തീ പടർന്നതോടെ സമീപത്തെ മരങ്ങളും കത്തി. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽനിന്ന് മൂന്നു യൂനിറ്റും ബീച്ചിൽ നിന്ന് രണ്ടു യൂനിറ്റും എത്തി നാലു മണിക്കൂറോളം കിണഞ്ഞുശ്രമിച്ചാണ് തീയണച്ചത്. ഒരേക്കറോളം സ്ഥലത്താണ് തീ ആളിപ്പടർന്നത്. സമീപത്തെ ദൂരദർശൻ റിലേ കേന്ദ്രം, ആശുപത്രി ജീവനക്കാരുടെ ഡി ടൈപ് ക്വാർേട്ടഴ്സ് എന്നിവയിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി. ഉണക്കമരങ്ങൾക്ക് അജ്ഞാതർ തീവെച്ചതാകാമെന്നാണ് സംശയം. മയക്കുമരുന്ന് ലോബി കാമ്പസിൽ സജീവമാണെന്ന് പരിസരവാസികൾ പറയുന്നു. ഫയർ ഒാഫിസർമാരായ കെ.പി. ബാബുരാജ്, എസ്. വരുൺ, അസി. ഫയർ ഒാഫിസർമാരായ സുനിൽകുമാർ, ലീഡിങ് ഫയർമാന്മാരായ സുജിത്ത് കുമാർ, കൃഷ്ണൻ, ഷുക്കൂർ, അജയൻ എന്നിവരടങ്ങിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരുമാണ് തീയണച്ചത്. ശിൽപശാല കോഴിക്കോട്: ബാലൻ കെ. നായർ റോഡ് മുത്തപ്പൻകാവ് അസോസിയേഷൻ ആസ്റ്റർ മിംസി​െൻറ സഹകരണത്തോടെ അശോകപുരം ഇൻഫൻറ് ജീസസ് പള്ളി ഹാളിൽ അടിയന്തര ജീവൻ രക്ഷാമാർഗത്തെപ്പറ്റി ഏകദിന ശിൽപശാല നടത്തി. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അമീർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. കിഷൻചന്ദ്, വി.പി. ജയാനന്ദ്, ജോളി ജറോം, ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി പി.പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പെങ്കടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story