Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅട്ടിമറിക്കാനുള്ള...

അട്ടിമറിക്കാനുള്ള നീക്കത്തിൽ ജാഗ്രത പാലിക്കണം : കെ.പി ചന്ദ്രൻ

text_fields
bookmark_border
പഠനശിബിരം ചേളന്നൂർ: പ്രധാനമന്ത്രി മുദ്ര യോജന അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് കെ.പി. ചന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമ​െൻറ് പദ്ധതികളെക്കുറിച്ച് ഒ.ബി.സി മോർച്ച ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി ലീല അപ്പാർട്മ​െൻറ് ഹാളിൽ നടത്തിയ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോർച്ച ജില്ല സമിതി അംഗം എം.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അരവിന്ദ ദാസ് പിള്ള (റിട്ട. ആർമി ക്യാപ്റ്റൻ) കേന്ദ്ര ഗവൺമ​െൻറ് ജനക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലാെസടുത്തു. ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡൻറ് സുധാകരൻ പൂജ സ്വാഗതവും ബാബു പാലത്ത് നന്ദിയും പറഞ്ഞു. photo: obc morcha.jpg ഒ.ബി.സി മോർച്ച ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഠനശിബിരം ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story