Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ചെങ്ങോടുമല പാറഖനനം...

'ചെങ്ങോടുമല പാറഖനനം ജനകീയ പ്രതിരോധം അനിവാര്യം'

text_fields
bookmark_border
Photo : KPBA 14 ചെങ്ങോടുമല ഖനനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു കൂട്ടാലിട: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ വാങ്ങിക്കൂട്ടിയ നൂറോളം ഏക്കര്‍ ഭൂമിയില്‍നിന്ന് വന്‍ സന്നാഹത്തോടെ പാറപൊട്ടിക്കാനുള്ള ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രെക്ചര്‍ (പ്രൈ) ലിമിറ്റഡ് കമ്പനിയുടെ നീക്കം ചെങ്ങോടുമല മൊത്തം നശിപ്പിക്കുമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൂട്ടാലിടയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങോടുമല ഒരു പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഇവിടെ നടത്തുന്ന ഏതൊരു ഖനനവും സ്വാഭാവിക പ്രകൃതി സന്തുലനാവസ്ഥയെ ബാധിക്കുമെന്നും അതിനാല്‍ ഖനന അനുമതി നല്‍കുന്നതിനു മുമ്പ് വളരെ വിശദവും ശാസ്ത്രീയവുമായ പരിസ്ഥിതി ആഘാത പത്രിക തയാറാക്കണമെന്നും അസി. കലക്ടര്‍ 2017 ഡിസംബര്‍ 20ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ല കലക്ടറുടെ നിർദേശമനുസരിച്ച് സ്ഥലം സന്ദര്‍ശിച്ചശേഷമാണ് അസി. കലക്ടര്‍ റിപ്പോർട്ട് തയാറാക്കിയത്. ചെങ്ങോടുമല പ്രദേശത്തെ ഒരു ടൗണ്‍ഷിപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഡല്‍റ്റാ കമ്പനിക്കാര്‍ കേരളത്തില്‍ പാറമട വഴി സമഗ്ര വികസനവും ടൗണ്‍ഷിപ്പും ഉയര്‍ന്നുവന്ന ഏതെങ്കിലും പ്രദേശം ചൂണ്ടിക്കാണിച്ചാല്‍ ഉപകാരമായിരുന്നു. ഇതെല്ലാം കണക്കിലെടുക്കാതെ ചെങ്ങോടുമലയില്‍ പാറഖനനവുമായി മുന്നോട്ടുപോകുന്നതിന് എതിരായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനങ്ങളും യോജിച്ച് ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് തുടര്‍ന്നു സംസാരിച്ച കെ.ടി. രാധാകൃഷ്ണൻ, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ടി.കെ. വിജയന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പരിഷത്ത് യൂനിറ്റ് സെക്രട്ടറി സി.എച്ച്. കരുണാകരന്‍ സ്വാഗതവും യൂനിറ്റ് പ്രസിഡൻറ് എ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story