Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമ കൂട്ടായ്മയിൽ:...

ഗ്രാമ കൂട്ടായ്മയിൽ: ജൈവ പച്ചക്കറി വിളവെടുപ്പ്

text_fields
bookmark_border
മുക്കം: മുത്താലം നവോദയ ഗ്രന്ഥശാലയുടെ ശുചിത്വ കാർഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമ കൂട്ടായ്മയിൽ രണ്ടാം ഘട്ട ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. മുക്കം നഗരസഭയുടെയും കൃഷിഭവ​െൻറയും സഹകരണത്തോടെ രണ്ട് ഏക്കർ ഭൂമിയിൽ 11 ക്ലസ്റ്ററുകൾ തിരിച്ച് വെണ്ട, പാവൽ, പയർ, വെള്ളരി, മത്തൻ, ഇളവൻ, ചീര, പച്ചമുളക്, തണ്ണിമത്തൻ എന്നിവയാണ് കൃഷിയിറക്കിയത്‌. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വ കാർഷിക ഗ്രാമ പദ്ധതി ചെയർമാൻ സി. സത്യചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, ടി. ശിവശങ്കരൻ, കെ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story