Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസേക്രഡ് ഹാർട്ട് യു.പി...

സേക്രഡ് ഹാർട്ട് യു.പി സ്കൂൾ സപ്തതി സമാപിച്ചു

text_fields
bookmark_border
തിരുവമ്പാടി: ഒരു വർഷം നീണ്ട തിരുവമ്പാടി . ആഘോഷത്തി​െൻറ ഭാഗമായി സപര്യ കലാ പരിശീലനം, വനിത സെമിനാർ, ഓപൺ മാരത്തൺ, സ്കൂൾ വിദ്യാർഥികളുടെ സെവൻസ് ഫുട്ബാൾ മത്സരം, രക്ഷാകർതൃ കലാമത്സരം, പൂർവ മാനേജർ-അധ്യാപക-വിദ്യാർഥി സംഗമം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 18 ക്ലാസ് മുറികളുള്ള സപ്തതി സ്മാരക കെട്ടിടോദ്ഘാടനം ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകൻ ജോളി മാത്യുവിന് യാത്രയയപ്പ് നൽകി. മാനേജർ ഫാ. അബ്രഹാം വേള്ളാപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, സി.കെ. കാസിം, ബോസ് ജേക്കബ്, അഗസ്റ്റിൻ മഠത്തിപറമ്പിൽ, ടി.ജെ. സണ്ണി, സിസ്റ്റർ സലോമി, തങ്കമ്മ തോമസ്, കെ.ടി. സെബാസ്റ്റ്യൻ, ഷൈൽ മോൻ, അനുഗ്രഹ മനോജ്, ജോളി മാത്യു, റോയ് ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story