Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:35 AM GMT Updated On
date_range 17 March 2018 5:35 AM GMTവേനൽ മഴ: ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
വേനൽമഴ: ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് കോഴിക്കോട്: ഇടവിട്ടുള്ള വേനൽമഴയിൽ ഡെങ്കിപ്പനിക്ക് സാധ്യതയുള്ളതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുന്നറിയിപ്പു നൽകി. ഇതുസംബന്ധമായി ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ഒരാഴ്ചയിലേറെ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ആർദ്രം മിഷനിലൂടെ നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത 2018 ലക്ഷ്യമിടുന്ന പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ വാർഡുതല ആരോഗ്യസേനകൾ ഉണർന്നുപ്രവർത്തിക്കണം. ഇതിനായി ആരോഗ്യപ്രവർത്തകർക്ക് ഡി.എം.ഒ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story