Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
കൊയിലാണ്ടി: നഗരസഭ 16ാം വാർഡിൽ രാമൻകണ്ടി സി. കുഞ്ഞികൃഷ്ണൻ നായർ റോഡ് നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. രജീഷ് വെങ്ങളത്തുകണ്ടി, കെ. ബാലകൃഷ്ണൻ, മുരളീധര ഗോപാൽ, ഷൈജ ശ്രീലകം, ഗോപിക്കുട്ടൻ, ടി.കെ. സുരേഷ്, മുരളി പാറാട്ട്, ടി.കെ. ബാലകൃഷ്ണൻ, ദാമോദരൻ നായർ, എം. വിപിൻ കുമാർ, സി.കെ. സജീവൻ എന്നിവർ സംസാരിച്ചു. യോഗം കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വരവുകാരുടെ യോഗം മാർച്ച് 17ന് മൂന്നു മണിക്ക് ദേവസ്വം സ്കൂളിൽ ചേരുമെന്ന് ജനറൽ കൺവീനർ ഇ.എസ്. രാജൻ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ചേർന്ന് നടത്തുന്ന ഭക്ഷ്യസുരക്ഷ ലൈസൻസ്, രജിസ്ട്രേഷൻ മേള മാർച്ച് 19ന് 11.30 മുതൽ 3.30 വരെ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story