Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:11 AM GMT Updated On
date_range 17 March 2018 5:11 AM GMTവള്ള്യാട് ഇടിമിന്നലില്‍ നാശനഷ്ടം
text_fieldsbookmark_border
വില്യാപ്പള്ളി: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ വള്ള്യാട് വീടിന് നാശനഷ്ടം. വെങ്ങക്കണ്ടി അമ്മദിെൻറ വീടിനാണ് നാശമുണ്ടായത്. ചുമരിലെ വയറിങ് കത്തിനശിച്ചു. വീട് പരിസരത്തെ തെങ്ങും കത്തിയിട്ടുണ്ട്. 10 വര്‍ഷത്തോളമായി രോഗബാധിതനായി കഴിയുന്ന അമ്മദ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടന്‍ നാട്ടുകാരും വടകരയില്‍നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. ഏകദേശം ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story