Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്​ ഉദ്​ഘാടനം

റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
കക്കോടി: വേങ്ങാട്ടിൽ ലെയിൻ റോഡ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ, പി.എം. അശോകൻ, ജോർജ് എബ്രഹാം, റോഡ് കമ്മിറ്റി ചെയർമാൻ ആലി മാസ്റ്റർ എന്നിവർ സംസാരിച്ചു. തുളസി ചെറാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ നിയന്ത്രണം പാലിക്കണം കോഴിക്കോട്: ചെലവ് ചുരുക്കാൻ മുണ്ടുമുറുക്കിയുടുക്കണമെന്നു പറയുന്ന സർക്കാർ നിയന്ത്രണം പാലിക്കണമെന്ന് ഭരണ പരിഷ്കാര വേദി അഭിപ്രായപ്പെട്ടു. മന്ത്രിമാരുടെയും നിയമസഭ സാമാജികരുടെയും ശമ്പളം കുത്തനെ വർധിപ്പിച്ചിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ കണ്ണട വാങ്ങാൻ പലരും അമ്പതിനായിരത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് ജോൺ കടലുണ്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പത്മനാഭൻ വേങ്ങേരി, കെ.പി.എം. ശ്രീദേവി, അഡ്വ. കെ. അച്യുതൻ നായർ, ചെറിയാൻ തോട്ടുങ്കൽ, പി. ഗീത, വി. ചന്ദ്രശേഖരൻ, കെ.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story