Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഐ.സി ജീവനക്കാരുടെ...

എൽ.ഐ.സി ജീവനക്കാരുടെ പ്രകടനം

text_fields
bookmark_border
കോഴിക്കോട്: ദേശീയ പ്രക്ഷോഭ ദിനത്തി​െൻറ ഭാഗമായി എൽ.ഐ.സി ജീവനക്കാർ എംപ്ലോയീസ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. എൽ.ഐ.സി കരാർവത്കരണം വ്യാപിപ്പിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖലയുടെ ഓഹരികൾ വിറ്റഴിക്കുന്ന നീക്കം ഉപേക്ഷിക്കുക, റെയിൽവേ സ്വകാര്യവത്കരണ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൽ.ഐ.സി ഓഫിസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയത്. കോഴിക്കോട് എൽ.ഐ.സി ഡിവിഷനൽ ഓഫിസ് പരിസരത്ത് നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ജോയൻറ് സെക്രട്ടറി എം.ജെ. ശ്രീരാം സംസാരിച്ചു. ഐ.കെ. ബിജു, പി.പി. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വടകരയിൽ ബി. നന്ദകുമാർ സംസാരിച്ചു. കൊയിലാണ്ടിയിൽ കെ. രേഖ, എൻ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. എൻ.പി. സജീഷ് പ്രകടനത്തിന് നേതൃത്വം നൽകി. പേരാമ്പ്രയിൽ പി. സുരേഷ് സംസാരിച്ചു. ആർ. അർജൻ, പി.പി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി. താമരശ്ശേരിയിൽ സി. രവീന്ദ്രൻ സംസാരിച്ചു. വി.ജി. സുകു, പി.ടി. പവിത്രൻ എന്നിവർ നേതൃത്വം നൽകി. രാമനാട്ടുകരയിൽ പി. രാജേന്ദ്രൻ സംസാരിച്ചു. പി. വേണുഗോപാലൻ, എം.പി. അപ്പുണ്ണി എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ബ്രാഞ്ച് രണ്ടിൽ പ്രകടനാന്തരം നടന്ന യോഗത്തിൽ പി. സുന്ദരൻ സംസാരിച്ചു. കോഴിക്കോട് ബ്രാഞ്ച് ഒന്നിൽ നടന്ന പ്രകടനത്തിന് വി. ശശികുമാർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story