Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ നിയമം:...

പോക്സോ നിയമം: മാധ്യമപ്രവർത്തകർക്ക് ശില്പശാല

text_fields
bookmark_border
കോഴിക്കോട്: ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം പോക്സോ സംബന്ധിച്ചും കുട്ടികളെ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർ പാലിക്കേണ്ട നിയമപരമായ കരുതലുകളെ കുറിച്ചും ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിച്ചു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ്, ബാലാവകാശ കമീഷൻ, കോഴിക്കോട് പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ശിൽപശാല ബാലാവകാശ കമീഷൻ അംഗം ശ്രീല മേനോൻ ഉദ്ഘാടനം ചെയ്തു. പീഡനത്തിനിരയായ, അഥവാ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വാർത്താ റിപ്പോർട്ടിങ്ങും ഫോട്ടോ-വിഡിയോ കവറേജും നിയമപരമായി ശിക്ഷാർഹമാണ്. ഇത് നിയമപരമായ ഉത്തരവാദിത്തം എന്നതിലുപരി സാമൂഹികമായ കടമ കൂടിയായി മാധ്യമപ്രവർത്തകർ ഉൾക്കൊള്ളണമെന്ന് ശ്രീല മേനോൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് പി. േപ്രംനാഥ് അധ്യക്ഷത വഹിച്ചു. 'ബാല പീഡനം കേരളത്തിൽ' എന്ന വിഷയം റിട്ട. എസ്.പി എൻ. സുഭാഷ് ബാബുവും 'ബാലാവകാശങ്ങളും മാധ്യമധർമവും' എന്ന വിഷയം പി.ജെ. ജോഷ്വയും അവതരിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി പി. വിപുൽനാഥ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story