Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാ​മ്പ്ര ഫെസ്​റ്റ്​...

പേരാ​മ്പ്ര ഫെസ്​റ്റ്​ നഗരിയൊരുങ്ങുന്നു

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം വികസന മിഷൻ ഏപ്രിൽ അഞ്ചു മുതൽ 12 വരെ നടത്തുന്ന പേരാമ്പ്ര ഫെസ്റ്റി​െൻറ പ്രദർശനനഗരിയുടെ കാൽനാട്ടൽ കർമം എ.കെ. പത്മനാഭൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എൽ.െഎ.സി ഒാഫിസിനു മുൻവശം സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തി​െൻറ സ്ഥലത്താണ് 40,000 ചതുരശ്ര അടി വിസ്തീർണമുള്ള 150 ശീതീകരിച്ച സ്റ്റാളുകൾ ഒരുക്കുന്നത്. പ്രദർശന നഗരിയിൽ സ്റ്റാളുകൾക്കു പുറമെ 10,000 പേർക്ക് ഇരിപ്പിട സൗകര്യമുണ്ടാകും. വിനോദ പരിപാടികൾ, ഫുഡ്കോർട്ട്, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും. സംഘാടക സമിതി ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story