Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലിൽ വീടും...

ഇടിമിന്നലിൽ വീടും വൈദ്യുതി ഉപകരണങ്ങളും തകർന്നു

text_fields
bookmark_border
ചേളന്നൂർ: ഇടിമിന്നലേറ്റ് വീടി​െൻറ സീലിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. ചേളന്നൂർ ഒമ്പതിലെ കാക്കൂർ മലയിൽ ആയട്ടിയുടെ വീടാണ് കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ തകർന്നത്. വീടി​െൻറ ഒരു ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ആയട്ടിയുടെ ഭാര്യക്ക് കൈക്ക് നിസ്സാരമായി പൊള്ളലേറ്റു. ടി.വി, ഫ്രിഡ്ജ്, മോേട്ടാർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തി. വൈദ്യുതി വയറിങ്ങും നശിച്ചു. ജനൽ ചില്ലുകൾ പൊട്ടിയ നിലയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. ചേളന്നൂർ വില്ലേജിൽ പരാതി നൽകി. സംഘാടക സമിതി രൂപവത്കരിച്ചു ചേളന്നൂർ: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ നാഷനൽ കോഒാഡിനേഷൻ കമ്മിറ്റി ഒാഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​െൻറ ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. വൈദ്യുതി നിയമം ഭേദഗതി ചെയ്ത് സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആയിരം ജനസഭ രൂപവത്കരിക്കുന്നതി​െൻറ ഭാഗമായാണ് കമ്മിറ്റി രൂപവത്കരണം. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. വി.പി. ബാബു, പ്രേമരാജൻ, സി.പി. ബിജു എന്നിവർ സംസാരിച്ചു. എ. ഗിരീഷ് കുമാർ സ്വാഗതവും ആനന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ശിവദാസൻ (ചെയർ), എൻ. അനിൽ കുമാർ (കൺ), ജീജഭായ്, സി.കെ. ആനന്ദൻ (വൈ.ചെയർ), പ്രേമരാജൻ, ടി.കെ. അഖിൽ നാഥ് (ജോ. കൺ).
Show Full Article
TAGS:LOCAL NEWS 
Next Story