Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോളറ ബാധിച്ച...

കോളറ ബാധിച്ച ഇതരസംസ്ഥാനക്കാരൻ ആശുപത്രി വിട്ടു

text_fields
bookmark_border
കോളറ ബാധിച്ച ഇതര സംസ്ഥാനക്കാരൻ ആശുപത്രി വിട്ടു കോഴിക്കോട്: കോളറ ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇതര സംസ്ഥാനക്കാരൻ ആശുപത്രി വിട്ടു. പശ്ചിമ ബംഗാളിലെ ബർദമാൻ സ്വദേശിയായ ബിധൻദാസാണ് (24) ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ ഏഴിന് ബംഗാളിൽനിന്ന് കോഴിക്കോട്ടേക്ക് ജോലി തേടി പുറപ്പെട്ടതായിരുന്നു ഇയാൾ. ഒമ്പതിന് ചെന്നൈയിൽനിന്ന് രാത്രി കോഴിക്കോട്ടേക്കുള്ള ട്രെയിനിൽവെച്ച് ഭക്ഷണം കഴിച്ചതിനുശേഷമാണ് ഇയാൾക്ക് വയറിളക്കവും ഛർദിയും പിടിപെട്ടത്. പത്തിന് കോഴിക്കോട്ടെത്തിയ ഇയാൾ കുന്ദമംഗലം പടനിലത്തുള്ള സുഹൃത്ത് നസ്മുൽ മാലികിനെ ബന്ധപ്പെട്ട് നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇവിടെനിന്ന് 13നാണ് കോളറ സ്ഥിരീകരിച്ചത്. എന്നാൽ, ആവശ്യത്തിന് ചികിത്സ കിട്ടിയ ഇയാളെ ചൊവ്വാഴ്ചതന്നെ വിട്ടയക്കുകയായിരുന്നു. പടനിലത്ത് സുഹൃത്തിനൊപ്പമുള്ള ബിധൻദാസിനെ നാട്ടിലേക്ക് പറഞ്ഞയക്കുമെന്ന് സുഹൃത്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story