Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:29 AM GMT Updated On
date_range 15 March 2018 5:29 AM GMTമുത്തേരി^കാപ്പാട്ടുമല വളവിൽ മാലിന്യം തള്ളുന്നു
text_fieldsbookmark_border
മുത്തേരി-കാപ്പാട്ടുമല വളവിൽ മാലിന്യം തള്ളുന്നു ഒാമശ്ശേരി: സംസ്ഥാന പാതയിൽ ഒാമശ്ശേരി മുക്കം റോഡിൽ മുത്തേരി കാപ്പാട്ടുമല വളവിൽ റോഡിെൻറ ഇരു ഭാഗങ്ങളിലുമായി ഖര, ദ്രവ മാലിന്യം തള്ളുന്നു. വിവിധ കടകളിൽ നിന്നടക്കം ഒഴിവാക്കുന്ന മാലിന്യം ചാക്കിൽകെട്ടി വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുകയാണ് ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് പ്രദേശവാസികൾ സംഘടിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജാഗ്രതവേദി രൂപവത്കരിച്ചിരുന്നു. ജനവാസം കുറഞ്ഞ സ്ഥലമായതു കൊണ്ടും വെളിച്ചമില്ലാത്തതും മാലിന്യം തള്ളുന്നവർക്ക് ഏറെ സഹായകരമാണ്. ഇതുവഴി പോകുന്ന വാഹന യാത്രക്കാരടക്കം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story