Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതടയണ നിർമിച്ചു

തടയണ നിർമിച്ചു

text_fields
bookmark_border
തിരുവമ്പാടി: അത്തിപ്പാറയിലെ യുവജന കൂട്ടായ്മയായ പറമ്പിൽ ബ്രദേഴ്സ് പ്രവർത്തകർ ഇരുവഴിഞ്ഞിപ്പുഴയിലെ ചുള്ളിയാട്ട് കടവിൽ . പി.എം. മോബിൻ, സി.എ. അർജുൻ, പി.എം. സരിൽ, പി.ഡി. ബിനു എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് വികസന സെമിനാർ *ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി *കിണറുകളുടെ റീചാർജിങ്ങിന് പദ്ധതി ആവിഷ്കരിക്കും തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയതായി വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ വ്യക്തമാക്കി. ജലസംരക്ഷണത്തിനായി കിണർ റീചാർജിങ്ങിന് പദ്ധതി ആവിഷ്കരിക്കും. കാർഷിക മേഖലക്കും മൃഗ സംരക്ഷണത്തിനും ഊന്നൽ നൽകിയാണ് വാർഷിക പദ്ധതിക്ക് രൂപംനൽകുന്നത്. മാലിന്യസംസ്കരണം കാര്യക്ഷമമാക്കാനും പദ്ധതി തയാറാക്കും. തിരുവമ്പാടി ടൗൺ, മിൽമുക്ക് ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ ഓവുചാലുകൾ പുനരുദ്ധരിക്കും. വികസന സെമിനാർ ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ മാത്യു, സി.കെ. കാസിം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, ഏലിയാമ്മ ജോർജ്, കെ.ആർ. ഗോപാലൻ, ആൻസി സെബാസ്റ്റ്യൻ, കെ.കെ. ദിവാകരൻ, ടോമി കൊന്നക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story