Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേബി മെമ്മോറിയൽ...

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് നഴ്‌സിങ്​ എക്‌സലൻസ് സർട്ടിഫിക്കേഷൻ

text_fields
bookmark_border
കോഴിക്കോട്: നഴ്‌സിങ് രംഗത്തെ മികവിനുള്ള എൻ.എ.ബി.എച്ച് നഴ്‌സിങ് എക്‌സലൻസ് സർട്ടിഫിക്കേഷൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് ലഭിച്ചതായി ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഴ്‌സിങ് കെയർ, നഴ്‌സിങ് റിസോഴ്‌സ് മാനേജ്‌മ​െൻറ്, എജുക്കേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ഗൈഡൻസ്, മാനേജ്‌മ​െൻറ് ഓഫ് മെഡിക്കേഷൻ, എംപവർമ​െൻറ് ആൻഡ് ഗവേണൻസ് ഓഫ് നഴ്‌സിങ് ക്വാളിറ്റി ഇൻഡിക്കേറ്റേഴ്‌സ്, ഇൻഫെക്ഷൻ കൺട്രോൾ പ്രാക്ടിസസ് എന്നിവയിൽ ആശുപത്രി പുലർത്തുന്ന അന്താരാഷ്ട്ര നിലവാരം പരിഗണിച്ചാണ് ഈ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 3.30ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നഴ്‌സിങ് സീനിയർ ഡയറക്ടർ ഡോ. ഗായത്രി വ്യാസ്‌ മഹിൻഡ്രൂ എക്‌സലൻസ് സർട്ടിഫിക്കേഷൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. വിനീത് എബ്രഹാം, ഡോ. റോസ്ലി തോമസ്, ഡോ. ഗ്രേസി മത്തായി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story