Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭീമ ഹരജിയിലേക്ക് ഒപ്പു ...

ഭീമ ഹരജിയിലേക്ക് ഒപ്പു ശേഖരണം പൂർത്തിയായി

text_fields
bookmark_border
ഭീമഹരജിയിലേക്ക് ഒപ്പുശേഖരണം പൂർത്തിയായി കോഴിക്കോട്: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഒാൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷനും സംയുക്തമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തി​െൻറ മുന്നോടിയായി പ്രധാനമന്ത്രിക്ക് അയക്കുന്ന ഭീമഹരജിയിലേക്ക് ജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നും ഒപ്പ് ശേഖരിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽനിന്ന് സമാഹരിച്ച ഒപ്പുകൾ ജില്ല അടിസ്ഥാനത്തിൽ കൈമാറി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഒാഫിസിനു സമീപം നടന്ന ചടങ്ങിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. േപ്രംകുമാർ ഉദ്ഘാടനം ചെയ്ത് ഒപ്പുകൾ ഏറ്റുവാങ്ങി. കേന്ദ്ര കോൺഫെഡറേഷൻ ജില്ല സെക്രട്ടറി സി. ശിവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സതീശൻ, വി. ശ്രീകുമാർ, എം. വിജയകുമാർ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എം. മുരളീധരൻ സ്വാഗതം പറഞ്ഞു. മാർച്ച് 27ന് ഇതേ മുദ്രാവാക്യമുയർത്തി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ധർണ നടക്കും. Photo: NGO1 വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയപ്രക്ഷോഭത്തി​െൻറ മുന്നോടിയായുള്ള ഒപ്പുശേഖരണ പ്രകടനത്തിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story