Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞാലി മരക്കാര്‍...

കുഞ്ഞാലി മരക്കാര്‍ നടത്തിയത്​ സാംസ്‌കാരിക ചെറുത്തുനില്‍പ് ^സമദാനി

text_fields
bookmark_border
കുഞ്ഞാലി മരക്കാര്‍ നടത്തിയത് സാംസ്‌കാരിക ചെറുത്തുനില്‍പ് -സമദാനി കുഞ്ഞാലി മരക്കാര്‍ നടത്തിയത് സാംസ്‌കാരിക ചെറുത്തുനില്‍പ് -സമദാനി കോഴിക്കോട്: കുഞ്ഞാലി മരക്കാർമാർ പറങ്കികൾക്കെതിരായി നടത്തിയത് സാംസ്‌കാരിക സംരക്ഷണത്തിനുള്ള പോരാട്ടംകൂടിയാണെന്ന് എം.പി. അബ്ദസ്സമദ് സമദാനി. കുഞ്ഞാലി മരക്കാര്‍ റിസര്‍ച് ഫൗണ്ടേഷൻ ആഭിമുഖ്യത്തില്‍ മരക്കാരുടെ 418ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് സാമൂതിരിയും കുഞ്ഞാലി മരക്കാരുമായുള്ള ബന്ധം സാമുദായിക മൈത്രിയുടെ ഉദാഹരണമാണ്. അന്നത്തെ ഹിന്ദു -മുസ്‌ലിം -ക്രിസ്തുമത വിശ്വാസികൾ ഒന്നിച്ചാണ് പോർചുഗീസുകാര്‍ക്കെതിരെ പോരാടിയത്. ചരിത്രത്തെ വളച്ചൊടിച്ച് വര്‍ത്തമാനകാല സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന പുതുരീതി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എവറസ്റ്റ് ഹനീഫ അധ്യക്ഷത വഹിച്ചു. പി.ജെ. ജോഷ്വോ, പ്രഫ. വര്‍ഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി, ഡോ. ടി.എം. രവീന്ദ്രൻ, പക്കര്‍ പന്നൂര്‍ എന്നിവർ സംസാരിച്ചു. പി.കെ. അസീസ് സ്വാഗതവും എം.എ. ഗഫൂര്‍ നന്ദിയും പറഞ്ഞു. ഹെറോയിൻ, കറുപ്പ് കേസിൽ പ്രതിയായ അമീര്‍ഖാനെ രാജസ്ഥാനില്‍നിന്ന് പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ.കെ. ദിനേശൻ, കോഴിക്കോട് സര്‍ക്കിള്‍ എക്‌സൈസ് ഇൻസ്പെക്ടര്‍ പി. മുരളീധരൻ, എക്‌സൈസ് ഓഫിസര്‍മാരായ കെ.സി. കരുണൻ, രാമചന്ദ്രന്‍ തറോൽ, നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫിസര്‍ യോഗേഷ് ചന്ദ്ര എന്നിവരെയാണ് ആദരിച്ചത്. അരനൂറ്റാണ്ട് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ അബ്ദുറഹ്മാന്‍ കോട്ടക്കൽ എം.ബി.എ ചരിത്രവിദ്യാര്‍ഥി പി.കെ. റിനാഷ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story