Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
ഫറോക്ക്: മുയൽ വളർത്തലിന് ആവശ്യമായ വിവരങ്ങൾ അടങ്ങിയ കെ.പി. ഫിറോസ്ഖാൻ രചിച്ച 'ഓർമിച്ചുവെക്കാൻ ഒരു മുയൽ ഡയറി' പുസ്തകം പ്രകാശനം ചെയ്തു. ഫറോക്ക് നഗരസഭ അധ്യക്ഷ പി. റുബീന ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഭാനുപ്രകാശ്, ഫറോക്ക് പ്രസ്ഫോറം പ്രസിഡൻറ് ശിഹാബ് പള്ളിക്കാവിലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. പത്രപ്രവർത്തകൻ നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശശിധരൻ ഫറോക്ക് പുസ്തകം പരിചയപ്പെടുത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ആസിഫ് പുളിയാളി, എം. സുധർമ, ഫറോക്ക് കൃഷി ഓഫിസർ നിഷാന്ത് കെ. രാമൻ, എഫ്.എം.എ.ആർ.എ. കോഒാഡിനേഷൻ സെക്രട്ടറി സക്കീർ പാറക്കാട്ട് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കെ.പി. ഫിറോസ്ഖാൻ മറുപടി പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ. വിനിഷ് സ്വാഗതവും വിജയകുമാർ പൂതേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story