Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറുഞ്ഞോടത്ത്...

കുറുഞ്ഞോടത്ത് പാലത്തിനു സമീപം റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
പെരുമണ്ണ: പാറമ്മൽ കുറുഞ്ഞോടത്ത് പാലത്തിനുസമീപം ഇരുട്ടി​െൻറ മറവിൽ ലോറിയിൽ കക്കൂസ് മാലിന്യം തള്ളി. പാലത്തിന് സമീപം ബസ് സ്റ്റോപ്പിനടുത്ത് സ്വകാര്യ പറമ്പിലാണ് മാലിന്യം തള്ളിയത്. രാവിലെ രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. തെരുവ് വിളക്കുകളില്ലാത്ത വിജനമായ ഈ പ്രദേശത്ത് മുമ്പും പലതവണ മാലിന്യം തള്ളിയ സംഭവമുണ്ടായിട്ടുണ്ട്. രാത്രി മറ്റു റോഡുകളെ അപേക്ഷിച്ച് വാഹന ഗതാഗതം കുറവായതിനാൽ സാമൂഹിക ദ്രോഹികൾക്ക് മാലിന്യം തള്ളാൻ ഏറെ സൗകര്യമാണ്. നല്ലളം-മാവൂർ സ്റ്റേഷനുകളുടെ അതിർത്തിയായതിനാൽ രാത്രിയിൽ ഈ ഭാഗത്തേക്ക് പൊലീസ് നിരീക്ഷണവുമെത്താറില്ല. സമീപത്ത് കുറുഞ്ഞോടത്ത് പാലത്തിലും മാലിന്യം തള്ളുന്നത് പതിവ് സംഭവമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story