Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ മാലിന്യം...

കിണറ്റിൽ മാലിന്യം കലരുന്നതായി പരാതി

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി വൈറ്റ് ഹൗസ് ഹോട്ടലി​െൻറ മാലിന്യടാങ്കിൽനിന്ന് കിണറ്റിൽ മലിനജലം കലരുന്നതായി പരാതി. ഹോട്ടലിനു പിന്നിലെ കോളനിയിൽ താമസിക്കുന്ന 10 പട്ടികജാതി കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറ്റിലേക്കാണ് മലിനജലം കലരുന്നതായി പരാതി ഉയർന്നത്. പരാതിയിൽ ഒരുവിധ നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കോളനിവാസികൾ രാവിലെ മുതൽ ഹോട്ടലിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിവരമറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലത്തെത്തി. താമരശ്ശേരി എസ്.ഐ രവീന്ദ്ര​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും കലക്ടർ വരാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. കലക്ടറുടെ നിർദേശപ്രകാരം താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ് സ്ഥലത്തെത്തി. വീടുകളും കിണറും പരിസരവും സന്ദർശിച്ച ശേഷം സമരക്കാരുമായും ഹോട്ടൽ മാനേജ്മ​െൻറ്, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായും സംസാരിച്ചു. കിണറ്റിലെ ജലം ആരോഗ്യവകുപ്പ് പരിശോധനക്ക് അയച്ചു. ഫലം വരുന്നതുവരെ ഹോട്ടൽ ഉടമ കോളനിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് നൽകണമെന്ന് തഹസിൽദാർ നിർദേശിച്ചു. കോടഞ്ചേരിയിൽ കൃഷി, ക്ഷീര മേഖലയുടെ പുരോഗതിക്കായി ഏഴര കോടിയുടെ വികസന പദ്ധതികൾ കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ ഉൽപാദന മേഖലക്ക് മുൻഗണന. കൃഷി, ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക ഗ്രൂപ്പുകൾ രൂപവത്കരിച്ച് എല്ലാ വാർഡുകളിലും കാർഷികപ്രവൃത്തികൾ യന്ത്രവത്കൃതമാക്കും. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള 17 വി.സി.ബികൾ പുനർനിർമിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങളും കിണറുകളും നിർമിക്കും. വയോജനങ്ങൾക്ക് പകൽവീട് ഉൾപ്പെടെ സ്ഥലം ലഭ്യമാകുന്നതനുസരിച്ച് വയോജനകേന്ദ്രങ്ങൾ നിർമിക്കും. വനവാസി സമൂഹത്തി​െൻറ ഉന്നതി ലക്ഷ്യമിട്ട് ഗോേത്രാത്സവം, സാമൂഹിക പഠനമുറികൾ എന്നിവ നടപ്പാക്കും. ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ലീലാമ്മ മംഗലത്ത്, ഒതയോത്ത് അഷ്റഫ്, തമ്പി പറകണ്ടത്തിൽ, കെ.എം. ബഷീർ, ടെസി ഷിബു, ചിന്ന അശോകൻ, കെ.പി. ചാക്കോച്ചൻ, ജോർജ് കളപ്പുര എന്നിവർ സംസാരിച്ചു. ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു ഈങ്ങാപ്പുഴ: കുഞ്ഞികുളം ബേക്കറിപ്പടി പുഴമ്പാലിയിൽ മുഹമ്മദി​െൻറ കുടുംബത്തിന് ഈങ്ങാപ്പുഴ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ മുഹമ്മദ് ബാഖവി അൽ ഹൈതമി വാവാട് നിർവഹിച്ചു. സിറാജുദ്ദീൻ നിസാമി, മുഹമ്മദ് ദാരിമി, ശാഫി വളഞ്ഞപാറ, കെ.പി. സുനീർ, ഒതയോത്ത് അഷ്റഫ്, മൊയ്തു മുട്ടായി, പി.എം. മുഹമ്മദ്ഹാജി, കെ.പി. മൊയ്തീൻകുട്ടി, അഷ്റഫ് പോലോട്, കളത്തിൽ അബ്ദുറഹ്മാൻ, എം.എ. ബഷീർ, എൻ. കുഞ്ഞാലൻ, ചെറിയമോൻ കാദർ, മുതുവാടൻ മൊയ്തീൻകുട്ടി, എൻ.സി. റസാഖ്, മാങ്ങാപ്പൊയിൽ ബഷീർ, റീന, കരിമ്പയിൽ അലി, ഫൈസൽ കുഞ്ഞികുളം, സലാവു എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story