Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽച്ചൂടിന്...

വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തി

text_fields
bookmark_border
മുക്കം: ന്യൂനമർദത്തെ തുടർന്ന് വന്നെത്തിയ മഴ വേനൽച്ചൂടിന് ആശ്വാസം പകർന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കാറ്റും ഇടിയുമായി മഴയെത്തിയത്. അഞ്ച് മണിയോടെ മഴ കനത്തു. അൽപനേരം വൈദ്യുതി തടസ്സപ്പെട്ടു. ബസ്സ്റ്റാൻഡിലെത്തിയ വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ കുടുങ്ങി. കനത്ത കാറ്റിൽ നീലേശ്വരത്തിന് വിളിപ്പാടകലെ വീട്ടുപറമ്പിലെ വലിയ പ്ലാവി​െൻറ ചില്ലകൾ റോഡിലേക്ക് പൊട്ടി വീണെങ്കിലും അപകടം ഒഴിവായി. മലയോര പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും അനുഭപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story