Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടി ഗവ. ഹയർ...

കക്കോടി ഗവ. ഹയർ സെക്കൻഡറി സ്​കൂളി​ൽ മികവുത്സവം തുടങ്ങി

text_fields
bookmark_border
കക്കോടി: ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ മികവുത്സവത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂൾ സംരക്ഷണ സമിതി, പി.ടി.എ, എസ്.എസ്.ജി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളി​െൻറ മികവ് വിദ്യാർഥികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശന ഫോറം വിതരണോദ്ഘാടനവും നടന്നു. സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ സൗകര്യമൊരുക്കിയ സ്കൂളിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബസും അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത്, വാർഡ് അംഗം മഞ്ജുള പ്രജിത, പ്രധാനാധ്യാപകൻ കെ. പ്രദീപൻ, വി. മുകുന്ദൻ, കെ.ടി. റസാഖ്, കെ. ഷാജി, ടി. ഗിരീഷ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ചന്ദ്രൻ കയ്യിട്ടയിൽ സ്വാഗതവും ധനേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story