Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് പൂർവ വിദ്യാർഥികൾ ഒത്തുകൂടി. 1998 മുതൽ 2017 വരെ പഠിച്ചിറങ്ങിയ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് ഒത്തുകൂടിയത്. വിരമിക്കുന്ന സോേഷ്യാളജി വിഭാഗം തലവൻ പി.എം. മധുസൂദനന് യാത്രയയപ്പും നൽകി. സംഗമം കവി കെ.ടി. സൂപ്പി ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ടി. മുഹമ്മദ് ഉപഹാരം നൽകി. ഇ. കെ. കമലാദേവി പൊന്നാടയണിയിച്ചു. കാലിക്കറ്റ്‌ സർവകലാശാല എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ സി.കെ. അനുവിന്ദ രാജിനെ ടി.പി. അബ്ദുൽ മജീദ് ആദരിച്ചു. കെ.കെ. അബ്ദുൽ ഗഫൂർ ഗ്ലോബൽ അലുമ്നി പ്രഖ്യാപനം നടത്തി. പി.എം. മധുസൂദനൻ, ആബിദ് പട്ടേരി, സുനിൽകുമാർ, എം.പി. അനസ്, ഗുലാം മുഹമ്മദ്‌, പി.എം. ഹംസ, പി. ശ്രീജിത്ത്‌, സബീർ മരുതേരി, രമ്യ, സ്നേഹ, ഫവാസ്, ദിൽഷാദ്, പി.പി. ലിനീഷ് എന്നിവർ സംസാരിച്ചു. അലുമ്നി ഭാരവാഹികൾ: ഫവാസ് (പ്രസി), ബൈജു ആയാടത്തിൽ, സി.കെ. റഷീദ്, രമ്യ (വൈസ് പ്രസി) പി.പി. ലിനീഷ് (ജന. സെക്ര), അംന ലാലി, അജിത്ത് മൂളിയങ്ങൽ, ആസിഫ് നൊച്ചാട് (ജോ. സെക്ര) ദിൽഷാദ് (ട്രഷ). ഗ്ലോബൽ നൊച്ചാട് ഹ്യൂമാനിറ്റീസ് ഭാരവാഹികൾ: ഹജിനാസ് കുവൈത്ത് (ചെയർ) മുബാഷിർ യു.എ.ഇ (കൺ) ടി.പി. അഷ്‌റഫ്‌ ബഹ്‌റൈൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story