Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകുട്ടിയെ വശീകരിച്ച...

പെൺകുട്ടിയെ വശീകരിച്ച യുവാവിനെ പൊലീസ്​ സംരക്ഷിക്കുന്നുവെന്ന്​

text_fields
bookmark_border
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കറങ്ങിയ യുവാവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. കഴിഞ്ഞമാസം 12ന് രാത്രി ബാലുശ്ശേരി അറപ്പീടിക മരപ്പാലത്തിനടുത്ത് പെൺകുട്ടിയെ ഇറക്കിവിട്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടിയെങ്കിലും ഒാടി രക്ഷപ്പെട്ടിരുന്നു. പിന്നീട് യുവാവി​െൻറ ബൈക്ക് നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. എസ്.എസ്.എൽ.സി വിദ്യാർഥിനിയുമായി ഏറെനാളായി കറങ്ങിയ യുവാവിനെതിരെ നാട്ടുകാർ അടുത്തദിവസം പൊലീസിൽ പരാതി നൽകി. നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടി ഇപ്പോൾ ചൈൽഡ്ലൈൻ സംരക്ഷണത്തിലാണ് കഴിയുന്നത്. യുവാവിനൊപ്പം പെൺകുട്ടികളെ വലയിലാക്കുന്ന സംഘമുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ തെക്കെയിൽ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികൾ: എ.പി. വേണുേഗാപാലൻ (ചെയർ), സി.പി. സാജിത (കൺ).
Show Full Article
TAGS:LOCAL NEWS 
Next Story