Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉല്‍പാദന മേഖലക്കും...

ഉല്‍പാദന മേഖലക്കും ഭവനനിമാണത്തിനും ഊന്നല്‍ നല്‍കി ബത്തേരി ബ്ലോക്ക് ബജറ്റ്

text_fields
bookmark_border
സുൽത്താന്‍ ബത്തേരി: ഉല്‍പാദന മേഖലക്കും ഭവനനിർമാണത്തിനും ഊന്നല്‍ നല്‍കി ബത്തേരി ബ്ലോക്ക് പഞ്ചായത്തി​െൻറ 2018-19 വര്‍ഷത്തെ ബജറ്റ്. തൊഴിലുറപ്പ് പദ്ധതി, കൃഷി, മൃഗസംരക്ഷണം എന്നിവയുടെ ഫണ്ടുമായി സംയോജിപ്പിച്ച് ഉൽപാദന മേഖലക്ക് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനായി 125 കോടിയോളം രൂപയാണ് മാറ്റിവെച്ചത്. നെല്ലുല്‍പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നെന്മണി പദ്ധതിക്ക് 80 ലക്ഷം രൂപ മാറ്റിവെച്ചു. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് പ്രോത്സാഹന വില നല്‍കുന്നതിനായി 50 ലക്ഷവും ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന ലൈഫ്പദ്ധതിക്ക് ഏഴു കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമത്തിനായി സ്നേഹതീരം പദ്ധതി, കുട്ടികളുടെയും യുവജനങ്ങളുടെയും കായിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന യുവത പദ്ധതി എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം, സ്കൂള്‍ കെട്ടിട നിർമാണം, കുടിവെള്ളപദ്ധതി, ആശുപത്രി വികസനം എന്നിവക്കും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. 153,70,38,525 രൂപ വരവും153,67,88,525 രൂപ ചെലവും രണ്ടു ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂര്‍ അവതരിപ്പിച്ചത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി. വാസുദേവന്‍, ജയ മുരളി, കെ.എ. സിന്ധു, എം.യു. ജോർജ്, എ.കെ. കുമാരന്‍, നസീറ ഇസ്മായില്‍, മിനി ജോസ്, വി.ടി. ബേബി, ഗീത രാജു, എ.പി. കുര്യാക്കോസ്, രേഖ ദേവന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. കരീം, ഹെഡ്ക്ലര്‍ക്ക് എം.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു. MONWDL25 മേപ്പാടിയിൽ കത്തിനശിച്ച കാപ്പിത്തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story