Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ വായ്​പ...

വിദ്യാഭ്യാസ വായ്​പ കുടിശ്ശിക: സർക്കാർ സഹായ പദ്ധതി ബാങ്കുകൾ അട്ടിമറിക്കുന്നുവെന്ന്​

text_fields
bookmark_border
കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്ത് കടബാധ്യതയിലായവരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതി നിസ്സാര കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ അട്ടിമറിക്കുന്നതായി എജുക്കേഷൻ ലോണീസ് വെൽഫെയർ ഒാർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കേരളത്തിൽ വിദ്യാഭ്യാസ വായ്പയെടുത്ത് കടബാധ്യതയിലായവർ നാലു ലക്ഷത്തിലധികമുണ്ടായിട്ടും കേവലം 15,000 പേർ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്നാണ് ബാങ്കുകളുെട കണ്ടെത്തൽ. ഇക്കാര്യത്തിൽ ബാങ്കുകൾ പുനഃപരിശോധന നടത്തണമെന്നും ഇൗ പദ്ധതി സംബന്ധിച്ച സർക്കാർ ഉത്തരവിൽ ആവശ്യമായ ഭേദഗതി വരുത്തി കടബാധ്യതയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഗുണപ്രദമാക്കി മാറ്റാൻ അടിയന്തരമായി ഇടപെടണമെന്നും എജുക്കേഷൻ ലോണീസ് വെൽഫെയർ ഒാർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. നാരായണൻ മൂസത്, സെക്രട്ടറി ഇ.വി. തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാർ പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ വായ്പയെടുത്തവരുടെ വിഹിതം മുൻകൂറായി ഒറ്റത്തവണ ഉടൻ അടക്കണമെന്ന തീരുമാനം അപ്രായോഗികമാണ്. ചില ബാങ്കുകൾ വായ്പയെടുത്തവരുടെ വിഹിതം മൂന്നു മാസത്തിനകം അടച്ചാൽ മതിയെന്നും പറയുന്നു. ഇക്കാര്യത്തിൽ അവ്യക്തത പരിഹരിക്കണം. സഹായ പദ്ധതി അട്ടിമറിക്കാൻ ബാങ്കുകൾ നടത്തുന്ന കള്ളക്കളിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story