Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടീം കടലുണ്ടി ഫുട്ബാൾ

ടീം കടലുണ്ടി ഫുട്ബാൾ

text_fields
bookmark_border
കടലുണ്ടി: ജീവകാരുണ്യ സംഘടനയായ ടീം കടലുണ്ടി സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് 24ന് ആരംഭിക്കും. ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റിലാണ് കേരളത്തിലെ 24 പ്രമുഖ ടീമുകൾ ഏറ്റുമുട്ടുക. ടൂർണമ​െൻറി​െൻറ സംഘാടക സമിതി ഓഫിസ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. രമേശൻ ഉദ്ഘാടനം ചെയ്തു. സീസൺ ടിക്കറ്റ് വിൽപന ക്ലബ് പ്രസിഡൻറ് ജാഫർ അമ്പാളി ബാബുരാജിന് നൽകി നിർവഹിച്ചു. ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ചാലിയം: കടലുണ്ടി ഗ്രാമപഞ്ചായത്തിൽ 2018ലെ ആർ.എസ്.ബി.വൈ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ താഴെപ്പറയും പ്രകാരം നടക്കും. 19ന് ആറു മുതൽ 12 വരെ വാർഡുകാർക്ക് മണ്ണൂർ വളവ് സിപ്പെക്സ് ഓഡിറ്റോറിയത്തിലും 20 ന് 13 മുതൽ 16 വരെയും 18, 19 വാർഡുകൾക്കും കടലുണ്ടി നവധാരയിലും ഒന്ന്, രണ്ട്, മൂന്ന്, നാല്, 22 വാർഡുകൾക്ക് ചാലിയം കൊട്ടലത്ത് അവന്യൂ ഓഡിറ്റോറിയത്തിലും അഞ്ച്, 17, 20, 21 വാർഡുകൾക്ക് വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിലുമാണ് ക്യാമ്പുകൾ. കാർഡിൽ ഉൾപ്പെട്ട ഒരു വ്യക്തി 30 രൂപ, റേഷൻ കാർഡ്, 60 വയസ്സ് കഴിഞ്ഞവർ വയസ്സ് തെളിയിക്കുന്ന രേഖ (ആധാർ / പാസ്പോർട്ട് /ഡ്രൈവിങ് ലൈസൻസ് / സ്കൂൾ സർട്ടിഫിക്കറ്റ്) എന്നിവ സഹിതമെത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story