Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ അക്രമം: രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
കൊയിലാണ്ടി: താമസസ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശികളായ സ്കിതിഷ് മണ്ഡൽ (25), ജയന്ത് റായ് (25) എന്നിവർക്കാണ് പരിക്ക്. ഇവരെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെയിൻറിങ് തൊഴിലാളികളായ ഇവർ ഏഴുവർഷമായി ഇവിടെ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. വെള്ളിയാഴ്ച അർധരാത്രിയാണ് ഏഴോളം പേരടങ്ങുന്ന സംഘം ആനക്കുളം അട്ടവയലിലെ ഇവരുടെ താമസസ്ഥലത്ത് അക്രമം അഴിച്ചുവിട്ടത്. പെയിൻറിങ് തൊഴിലിൽ ഏർപ്പെട്ട തദ്ദേശീയരാണ് അക്രമത്തിനുപിന്നിലെന്ന് കരുതുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story