Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണതൊഴിലാളി...

ശുചീകരണതൊഴിലാളി സമരത്തിന്​ പിന്തുണ

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തവരെ തുടർന്നും ജോലിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ അധികൃതർ സന്നദ്ധമായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ് കുട്ടി, മാഹിൻ നെരോത്ത്, എ.എം. മജീദ്, മുസ്തഫ പാലാഴി, സുമയ്യ കുന്ദമംഗലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story