Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സർവിസ്​ ആരംഭിച്ചു

text_fields
bookmark_border
കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൽനിന്ന് മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയിലേക്ക് പുതിയ ലോ ഫ്ലോർ സർവിസ് ആരംഭിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഒാഫ് ചെയ്തു. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി ഗ്രൂപ് ചെയർമാൻ കെ. മൊയ്തു, എക്സി. ഡയറക്ടർ ഡോ. കെ.എം. നവാസ് എന്നിവർ സംസാരിച്ചു. സോണൽ ഒാഫിസർ ജോഷി ജോൺ സ്വാഗതവും ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. കോഴിക്കോട്ടുനിന്ന് കെ.എം.സി.ടി ഹോസ്പിറ്റലിലേക്കും തിരിച്ച് കെ.എം.സി.ടി ഹോസ്പിറ്റലിൽനിന്ന് കോഴിക്കോേട്ടക്കും ദിവസേന എട്ടു സർവിസുകൾ വീതം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story