Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:29 AM GMT Updated On
date_range 11 March 2018 5:29 AM GMTമൂടാടിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ
text_fieldsbookmark_border
നന്തിബസാർ: മൂടാടി പഞ്ചായത്തിെല ആരോഗ്യഇൻഷുറൻസ് കാർഡ് പുതുക്കൽ 12,13 തീയതികളിൽ നടക്കും. 12 ന് 6, 7, 8, 9,10 വാർഡുകൾ മുചുകുന്ന് കോളജിലും 11,12,13,14 വാർഡുകൾ മൂടാടി ഹാജി പി.കെ. മൊയ്തുഹാജി സ്കൂളിലും 13 ന് 1, 2, 18 വാർഡുകൾ കുതിരോടി മദ്റസയിലും 3, 4, 5 വാർഡുകൾ വീരവഞ്ചേരി എൽ.പി. സ്കൂളിലും 15, 16, 17 വാർഡുകൾ നന്തിസഹകരണബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. കാർഡും 30 രൂപയുമായി കാർഡിലുൾപ്പെട്ട ഒരാൾ ഹാജരാവണം. പ്രതിഷ്ഠ മഹോത്സവമാഘോഷിച്ചു നന്തിബസാർ: മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം സമാപിച്ചു. മേൽശാന്തി ശ്യാമളൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ക്ഷേത്രചടങ്ങുകൾ നടന്നിരുന്നത്. കോഴിക്കോട് വാസന്തി വിശ്വനാഥിെൻറ പ്രഭാഷണം, പ്രസാദ ഊട്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിടമ്പെഴുന്നള്ളത്ത് എന്നിവ നടന്നു. 'മികവുത്സവം'വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിജയികൾ നന്തിബസാർ: മൂടാടി പഞ്ചായത്ത്തല 'മികവുത്സവത്തിൽ'വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വീമംഗലം യു.പി. സ്കൂൾ, മുചുകുന്ന് യു.പി. സ്കൂൾ എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ നേടി. മികവുത്സവം പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.വി. സുരേഷ്, ബി.ആർ.സി കോഓഡിനേറ്റർമാരായ കെ. ജയലത, ശ്രീധരൻ, വിദ്യാഭ്യാസസമിതി കോഓഡിനേറ്റർ എൻ.കെ. രാജൻ എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എം.ജി. ബൽരാജ് വിജയികൾക്ക് സമ്മാനദാനം നടത്തി. കെ. ഗീത സ്വാഗതവും ടി.കെ. സുജാത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story