Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'രാജ്യസഭ ഇടപാടുകൾ...

'രാജ്യസഭ ഇടപാടുകൾ സി.പി.എം വ്യക്​തമാക്കണം'

text_fields
bookmark_border
കോഴിക്കോട്: മുന്നണിയിലോ പാർട്ടിയിലോ ഇല്ലാത്ത ആൾക്ക് രാജ്യസഭ സീറ്റ് നൽകിയതി​െൻറ പിന്നാമ്പുറ ഇടപാടുകൾ എന്താണെന്ന് സി.പി.എം അണികളോട് വ്യക്തമാക്കണമെന്ന് ജനതാദൾ (യുനൈറ്റഡ്) സംസ്ഥാന പ്രസിഡൻറ് എ.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ജയകുമാർ എഴുത്തുപള്ളി എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൽപറ്റ മുനിസിപ്പാലിറ്റിയിൽ, വിപ്പു നൽകാൻ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മെംബർമാർക്ക് വിപ്പു നൽകിയത് അവരുടെ രാഷ്ട്രീയ നിലവാരത്തകർച്ചയാണ് വെളിവാക്കുന്നെതന്നും ഇതുമൂലം അവിടത്തെ കൗൺസിലർമാർക്ക് ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റാത്ത അവസ്ഥയുമാണ്. ജനതാദൾ (യുനൈറ്റഡ്) ജില്ല കൺവെൻഷൻ തിങ്കളാഴ്ച 10 മണിക്ക് ടൗൺഹാളിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കോളജ് ഡേ ചെറുവറ്റ: മുസ്ലിം ഒാർഫനേജ് കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ കോളജ് ഡേ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചേവായൂർ പൊലീസ് സബ് ഇൻസ്പെക്ടർ അസീം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രഫ. വി.എം. ഉസ്സൻകുട്ടി, സെക്രട്ടറി ദിൽബർ അഫ്താദ്, യു.യു.സി അഹമ്മദ് അസ്ഹർ, അസി. പ്രഫ. വി. സഫീർ എന്നിവർ സംസാരിച്ചു. മിർസബ് മുഹമ്മദ് സ്വാഗതവും ഫമിദ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story