Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:11 AM GMT Updated On
date_range 11 March 2018 5:11 AM GMTവൈലോറ^പാലക്കൽ റോഡ് ഉദ്ഘാടനം
text_fieldsbookmark_border
വൈലോറ-പാലക്കൽ റോഡ് ഉദ്ഘാടനം ചേളന്നൂർ: വൈലോറ-പാലക്കൽ കരിമ്പാല കുന്നത്ത് റോഡ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2013ൽ പ്രകൃതിക്ഷോഭ നിവാരണ പദ്ധതിയിൽ എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാേങ്കതിക കാരണങ്ങളാൽ നീണ്ട റോഡുപണി പൂർത്തിയായതോടെ ജനങ്ങൾക്ക് ആശ്വാസമായി. ചേളന്നൂർ ഗ്രാമപഞ്ചായത്തും മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി ചെട്ട്യാംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്ത മുതിയേരി, വാർഡ് അംഗം ഗൗരി പുതിയോത്ത്, പഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ്, മാമ്പറ്റ ശ്രീധരൻ, എൻ. രമേശൻ, പവിത്രൻ, സി.വി. ജിതേഷ്, കെ.എം. സുരേന്ദ്രൻ, കെ.എം. സുരേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സന്തോഷ് സ്വാഗതവും വാർഡ് കൺവീനർ ബാബു നന്ദിയും പറഞ്ഞു. ൈബപാസിൽ പുല്ലിന് തീപിടിച്ചു വേങ്ങേരി: മലാപ്പറമ്പ്-പൂളാടിക്കുന്ന് ബൈപാസിൽ വേങ്ങേരി ജങ്ഷനു സമീപം റോഡരികിലെ പുല്ലിന് പിടിച്ചു. െവള്ളിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനയെത്തി തീയണച്ചു. എൽ.എഫ്.ഇ.സി നന്ദകുമാർ, കൃഷ്ണൻ, ഡ്രൈവർ ജോയി എബ്രഹാം, എം.ടി. ഷാജി, പി.എം. രജിൻ, സി.പി. ബിനീഷ്, പി. വിജിൻ, ബി. ഇർഷാദ് എന്നിവരാണ് തീയണച്ചത്. മുസ്ലിംലീഗ് സ്ഥാപക ദിനാചരണം കുരുവട്ടൂർ: മുസ്ലിംലീഗ് സ്ഥാപക ദിനാചരണത്തിെൻറ ഭാഗമായി ചെറുവറ്റ ടൗൺ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിന സംഗമവും പതാക ഉയർത്തലും സംഘടിപ്പിച്ചു. റിയാസ് പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി ഒ.പി. നസീർ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ അക്കിനാരി മുഹമ്മദ് പതാക ഉയർത്തി. ജില്ല എം.എസ്.എഫ് സെക്രട്ടറി നൂറുദ്ദീൻ ചെറുവറ്റ, പി.എം. ഹാരിസ്, മുഹമ്മദ് മാറാടത്ത്, ഗ്രാമപഞ്ചായത്ത് അംഗം വി.എം. റൈഹാന, ജലീൽ ചെറുവറ്റ, എ.സി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story