Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൽപള്ളി നീർത്തടം...

കൽപള്ളി നീർത്തടം ഉപയോഗപ്പെടുത്തണം ^എം.പി

text_fields
bookmark_border
കൽപള്ളി നീർത്തടം ഉപയോഗപ്പെടുത്തണം -എം.പി മാവൂർ: കൽപള്ളി, തെങ്ങിലക്കടവ്, പള്ളിയോൾ ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന നീർത്തടം ഉപയോഗപ്പെടുത്തി പദ്ധതികൾ തുടങ്ങാൻ തദ്ദേശ ഭരണകൂടങ്ങൾ നടപടിയെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി. മാവൂർ മത്സ്യ-മാംസ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നീർത്തടം ശുദ്ധജല തടാകമാക്കി മാറ്റാനാകും. അങ്ങനെ ചെയ്താൽ വിനോദസഞ്ചാര മേഖലയിലും മറ്റും നല്ല പദ്ധതികൾ തുടങ്ങാനാകും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ തയാറാണെന്ന് എം.പി പറഞ്ഞു. ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളും എം.എൽ.എയും ഫണ്ടുകൾ നൽകി സഹായിച്ചാൽ വലിയൊരു പദ്ധതിയായി നടപ്പാക്കാനാകും. ഇതിനുള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്യണം. ഗ്രാസിം ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമി ഉപയോഗപ്പെടുത്തി തൊഴിൽദായകവും പരിസ്ഥിതിക്ക് അനുയോജ്യവുമായ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story