Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യലഹരിയിൽ ബസ്...

മദ്യലഹരിയിൽ ബസ് ഒാടിച്ച ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
കൽപറ്റ: മദ്യലഹരിയില്‍ ബസ് ഒാടിച്ച ഡ്രൈവര്‍ അറസ്റ്റിൽ. കോഴിക്കോട് -ബംഗളൂരു രാത്രികാല സർവിസ് നടത്തുന്ന പി.വൈ-05 സി. 7299 നമ്പര്‍ ബസിലെ ഡ്രൈവറായ ബംഗളൂരു സ്വദേശി കിഷോറാണ് (26) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ബസ് ഒാടിക്കുന്നതിനിടയിൽ ഡ്രൈവര്‍ മദ്യപിക്കുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരില്‍ ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പളക്കാട് പൊലീസ് എത്തി വാഹനം നിർത്തിച്ച് ഡ്രൈവറെ പരിശോധിച്ചശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് മറ്റൊരു ഡ്രൈവറെ ഏര്‍പ്പാടാക്കി ബസ് വിട്ടയച്ചു. പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് കൊടിയേറി പുൽപള്ളി: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് കൊടിയേറ്റ് നടന്നു. നൂറുകണക്കിന് ശ്രീനാരായണീയർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. വിശേഷാൽ പൂജകളും നടന്നു. പ്രധാന ഉത്സവദിനമായ ശനിയാഴ്ച രാവിലെ 10ന് കലശം, തുടർന്ന് കലശാഭിഷേകം, വൈകീട്ട് 6.30ന് കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി താലപ്പൊലി ഘോഷയാത്ര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ടൗൺ ചുറ്റി ക്ഷേത്രത്തിൽ സമാപിക്കും. 7.45ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ. ഷാജി ബത്തേരിക്ക് സ്വീകരണം. രാത്രി കണ്ണൂർ സിംഫണി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. ക്ഷേത്ര വിശേഷാൽ പൂജകൾക്ക് മേൽശാന്തി സുജിത്ത് കരിയാത്തുംപാറ മുഖ്യ കാർമികത്വം വഹിക്കും. FRIWDL19 പുൽപള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് കൊടിയേറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story