Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:20 AM GMT Updated On
date_range 10 March 2018 5:20 AM GMTസ്കൂൾ വാർഷികം
text_fieldsbookmark_border
കോഴിക്കോട്: കുണ്ടുങ്ങൽ ഗവ. യു.പി സ്കൂൾ 113ാം വാർഷികം നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. നിസാം കോഴിക്കോട് സമ്മാനദാനം നിർവഹിച്ചു. എം. സബിദ ശേഖർ, എം.ടി. അബ്ദുല്ലക്കോയ, എ.ടി. മൊയ്തീൻകോയ, എച്ച്. മുസ്തഫ, ടി.എ.വി. ഷഹനാസ്, െഎ.പി. ഉസ്മാൻകോയ, എം.പി. ജംഷീർ, പി.കെ.വി. റസാഖ്, കെ.പി. മൂസക്കോയ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.കെ. സതീശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി േജായ്സ് മേരി നന്ദിയും പറഞ്ഞു. ചേളന്നൂർ: കണ്ണങ്കര ശ്രീനാരായണ വിലാസം എ.യു.പി സ്കൂൾ 83ാം വാർഷികം ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീല പുലരി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെഡൽ വിതരണം ചെയ്തു. പ്രധാനാധ്യാപിക എ.എസ്. ജ്യോത്സന സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് െക.കെ. പ്രമോദ്, എ. സുധാകരൻ, കെ.വി. ശിവദാസൻ, കെ. വേലായുധൻ, പി. പ്രദീപൻ, ടി.ടി. കേളപ്പൻ, കെ.എം. ജനാർദനൻ, എം.കെ. ജമീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story