Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:18 AM GMT Updated On
date_range 10 March 2018 5:18 AM GMTവയോജന ഫണ്ട് ഉപയോഗപ്പെടുത്തണം ^എം.കെ. രാഘവന് എം.പി
text_fieldsbookmark_border
വയോജന ഫണ്ട് ഉപയോഗപ്പെടുത്തണം -എം.കെ. രാഘവന് എം.പി കോഴിക്കോട്: വയോജനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയ അഞ്ചു ശതമാനം ഫണ്ടില്‍ ചെറുഭാഗംപോലും വാര്‍ഷിക പദ്ധതിയില്‍ അംഗീകരിക്കാനോ പദ്ധതി തയാറാക്കാനോ ഉപയോഗിക്കുന്നില്ലെന്ന് എം.കെ. രാഘവന് എം.പി. സിറ്റി പൊലീസ് ആഭിമുഖ്യത്തിൽ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷ മിഷന് വയോമിത്രം പദ്ധതി നഗരസഭ വാര്‍ഡുകളിലായി ഒതുങ്ങി നില്‍ക്കുകയാണ്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനും പ്രവര്‍ത്തന പരിധിക്കുള്ളിലെ മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കണം -അദ്ദേഹം പറഞ്ഞു. പി. ടി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എം.സി. ദേവസ്യ, എ.ഡി.എം ജനില്‍ കുമാർ, വി.എ.എന്‍. നമ്പൂതിരി, ആർ. ബാലകൃഷ്ണന്, ജി.എസ്. ശ്രീജിഷ്, വനിത സെല്‍ ഇന്‍സ്പെക്ടര്‍ ഷാൻറി സിറിയക്, എസ്.ഐ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story