Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 5:26 AM GMT Updated On
date_range 9 March 2018 5:26 AM GMTപൂർവാധ്യാപക^വിദ്യാർഥി സംഗമം നാളെ
text_fieldsbookmark_border
പൂർവാധ്യാപക-വിദ്യാർഥി സംഗമം നാളെ പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമം ശനിയാഴ്ച രാവിലെ 9.30 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദീപൻ പാമ്പിരികുന്ന് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പൂർവാധ്യാപകരെ ആദരിക്കും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്യും. ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും. പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളായ ആവള ഹമീദ്, സത്യൻ ചോല, എം. സജീവൻ, എം.കെ. ബിജു, കെ.പി. സഞ്ജയ് ബാബു, ടി.പി. കുഞ്ഞമ്മദ്, ബഷീർ കറുത്തേടത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story